സർഗ്ഗ രാമന്തളി ക്ലബ് & ഓഫീസ് ഉൽഘാടനം 2018 ആഗസ്ത 5 ന് ഞായർ രാവിലെ 10 മണിക്ക് ഉൽഘാടനം നടന്നു.
സർഗ്ഗ രാമന്തളി. സെക്രട്ടറി ശ്രീ .സജിത്ത് കാട്ടൂർ സ്വാഗതം പറഞ്ഞ യോഗം, സർഗ്ഗ പ്രസിഡന്റ് ശ്രീ .വിജേഷ് തെക്കെ കൊട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു.
ബഹുമാനപ്പെട്ട റോട്ടറി ക്ലബ് പയ്യന്നൂർ മുൻ പ്രസിഡന്റും റോട്ടറി ക്ലബ് മെമ്പറുമായ ശ്രീ കെ.വി രാമചന്ദ്രൻ അവർകൾ ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. ഉൽഘാടനത്തിന് എത്തിച്ചേർന്ന മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് സർഗ്ഗ ട്രഷറർ ശ്രീ രാജേഷ് രാമചന്ദ്രൻ സംസാരിച്ചു.
ഉൽഘാടന സമയത്ത് തന്നെ ആദ്യത്തെ സംരംഭം എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അസുഖ ബാധിതയായ ചേനോത്തപ്പറ കിഴക്കെ വീട്ടിൽ ശ്രീ. മാധവി അവർകൾക്ക് ഒരു സാമ്പത്തിക സഹായം ,സർഗ്ഗ പ്രസിഡന്റ് വിജേഷ് തെക്കെ കൊട്ടാരത്ത് നൽകിയ നിമിഷം…..








