സർഗ്ഗ രാമന്തളിയുടെ ഓണക്കിറ്റുകൾ 10/09/2019 ചൊവ്വാഴ്ച വിതരണം ചെയ്തു….
സർഗ്ഗ സെക്രട്ടറി ശ്രീ ഷജിത്ത് കാട്ടൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ സർഗ്ഗ പ്രസിഡന്റ് ശ്രീ വിജേഷ് തെക്കെ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു. സർഗ്ഗ രക്ഷാധികാരിയായ ശ്രീ പി പി പവിത്രൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യത്തെ കിറ്റ് ബഹുമാന്യനായ ശ്രീ പി പി പവിത്രൻ നിർവ്വഹിക്കുകയും, തുടർന്ന് രാജേഷ് രാമചന്ദ്രൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മറ്റുള്ള കിറ്റുകൾ സർഗ്ഗമെമ്പർമാർ വീടുകളിൽ നേരിട്ട് എത്തിചേർന്ന് വിതരണം ചെയ്തു. നമ്മളോട് സഹകരിച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു!






























