സർഗ്ഗ രാമന്തളിയുടെ നേതൃത്വത്തിൽ 2018- 2019 വർഷത്തിൽ രാമന്തളി ഹയർ സെക്കന്ററി സ്കൂളിലെ SSLC,Plus Two ,പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ A+ നേടിയ കുട്ടികളെയും, കൂടാതെ SSLC,LSS പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ സർഗ്ഗ മെമ്പർമാരുടെ മക്കൾക്കും ഉള്ള അനുമോദനം,സർഗ്ഗ ഓഫീസിൽ വെച്ച് നടന്നു.
സർഗ്ഗ സെക്രട്ടറി ശ്രീ സജിത്ത് കാട്ടൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ സർഗ്ഗ പ്രസിഡന്റ് ശ്രീ വിജേഷ് തെക്കെ കൊട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു.
പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് അഡിഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായി റിട്ടേയ്ഡ് ചെയ്ത സി.രാഘവൻ മാഷ് സംസാരിച്ചു.
ശ്രീ സി. രാഘവൻ മാഷിന് സർഗ്ഗയുടെ സ്നേഹോപഹാരം നൽകി കൊണ്ട് ശ്രീ കെ.എം കുഞ്ഞപ്പൻ മാസ്റ്റർ സംസാരിച്ചു.

ആശംസകൾ അർപ്പിച്ച് കൊണ്ട് സർഗ്ഗ പ്രോഗ്രാം കോർഡിനേറ്റർ മെമ്പർ ശ്രീ വിജയൻ ചൂരക്കാട്ട്, സർഗ്ഗ മെമ്പർമാരായ ശ്രീ. മനോജ് തെക്കെ കൊട്ടാരത്ത്, ശ്രീ സബിൻ ഗോവിന്ദ് എന്നിവർ സംസാരിച്ചു.

എത്തിച്ചേർന്ന ബഹു: എല്ലാവർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് സർഗ്ഗ എക്സിക്യൂട്ടിവ് മെമ്പർ ശ്രീ സുധിൻ ഗോവിന്ദ് സംസാരിച്ചു.












